Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deed Land

റ​വ​ന്യു പ​ട്ട​യ​ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത ഈ​ട്ടി മു​റി: ഗ​വ.​പ്ലീ​ഡ​റെ ഒ​തു​ക്കു​ന്ന​തി​ന് ഡോ.​എ.​ ജ​യ​തി​ല​ക് ക​രു​ക്ക​ള്‍ നീ​ക്കി

ക​ല്‍​പ്പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ല​ജി​ലെ റ​വ​ന്യു പ​ട്ട​യ​ഭൂ​മി​ക​ളി​ല്‍​നി​ന്നു 2020-21ല്‍ ​നി​യ​മ​വി​രു​ദ്ധ​മാ​യി ഈ​ട്ടി മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​നെ​തി​രേ നി​ല​പാ​ട് സ്വീ​ക​രി​ച്ച അ​ന്ന​ത്തെ ജി​ല്ലാ ഗ​വ.​പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ ജോ​സ​ഫ് മാ​ത്യു​വി​നെ ഒ​തു​ക്കാ​ന്‍ റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ ഡോ.​എ. ജ​യ​തി​ല​ക് ക​രു​ക്ക​ള്‍ നീ​ക്കി. ജോ​സ​ഫ് മാ​ത്യു​വി​നെ​തി​രേ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട് ഡോ.​ജ​യ​തി​ല​ക് 2021 ജൂ​ണ്‍ 16ന് ​ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യ ക​ത്തി​ലെ ഉ​ള്ള​ട​ക്ക​മാ​ണ് ഇ​തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്.

ഡോ.​ജ​യ​തി​ല​ക് 2020 ഒ​ക്ടോ​ബ​ര്‍ 24ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന് മ​റ​വി​ലാ​ണ് സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ റ​വ​ന്യു പ​ട്ട​യ ഭൂ​മി​ക​ളി​ല്‍ ഈ​ട്ടി, തേ​ക്ക്് മു​റി ന​ട​ന്ന​ത്. റ​വ​ന്യു പ​ട്ട​യ​ഭൂ​മി​ക​ളി​ലെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ഈ​ട്ടി​ക​ള്‍ മു​റി​ക്കു​ന്ന​തി​ല്‍ നി​യ​മ​വി​രു​ദ്ധ​ത​യു​ണ്ടെ​ന്നും ത​ട​യേ​ണ്ട​താ​ണെ​ന്നും ഗ​വ.​പ്ലീ​ഡ​ര്‍ ആ​ന്‍​ഡ് പ​ബ്ലി​ക് പ്രോ​സ്യു​ട്ട​ര്‍ എ​ന്ന നി​ല​യി​ല്‍ ജോ​സ​ഫ് മാ​ത്യു ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യ്ക്കും നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

മ​രം മു​റി അ​നു​വ​ദി​ച്ച് റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വാ​യ​ത് തെ​റ്റാ​ണെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. 2021 ജ​നു​വ​രി എ​ട്ടി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​ര​മാ​ണ് നാ​ല് ദി​വ​സ​ത്തി​നു​ശേ​ഷം ഗ​വ.​പ്ലീ​ഡ​ര്‍ നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യ​ത്.

നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യ വി​വ​രം മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​ച്ച​തു​വ​ഴി ജോ​സ​ഫ് മാ​ത്യു സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബാ​ധ​ക​മാ​യ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജോ​സ​ഫ് മാ​ത്യു​വി​നെ​തി​രേ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്.

റ​വ​ന്യു അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തെ വീ​ഴ്ച​ക​ളാ​ണ് കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​ക്കി​യ​തെ​ന്ന് ഗ​വ.​പ്ലീ​ഡ​ര്‍ പ​റ​ഞ്ഞു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ന്റെ തു​ട​ക്കം. മ​രം മു​റി അ​നു​വ​ദി​ക്കു​ന്ന ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച് 2020 ഡി​സം​ബ​ര്‍ മൂ​ന്നി​ന് നി​യ​മ​വ​കു​പ്പി​ന്‍റെ ഉ​പ​ദേ​ശം തേ​ടി​യെ​ന്നും 2021 ജ​നു​വ​രി 20ന് ​നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചെ​ന്നും ഇ​തി​നി​ടെ ജി​ല്ലാ ഗ​വ.​പ്ലീ​ഡ​ര്‍ നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു​ള്ള ക​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ര്‍ നോ​ട്ടീ​സ് ന​ല്‍​കി ജോ​സ​ഫ് മാ​ത്ു​വി​ല്‍​നി​ന്നു മൊ​ഴി​യെ​ടു​ക്കു​ക​യു​ണ്ടാ​യി. താ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന​ല്ലെ​ന്നും അ​തി​നാ​ല്‍ ച​ട്ട​ങ്ങ​ള്‍ ബാ​ധ​ക​മ​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ബ് ക​ള​ക്ട​ര്‍​ക്ക് ജോ​സ​ഫ് മാ​ത്യു ന​ല്‍​കി​യ മൊ​ഴി​യി​ല്‍. പി​ന്നീ​ട് അ​ഡീ​ഷ​ണ​ല്‍ അ​ഡ്വ.​ജ​ന​റ​ലി​നെ നേ​രി​ല്‍​ക​ണ്ട് ജോ​സ​ഫ് മാ​ത്യു കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​യി. മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ജോ​സ​ഫ് മാ​ത്യു​വി​നെ​തി​രാ​യ നീ​ക്കം റ​വ​ന്യു വ​കു​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

ഗ​വ.​പ്ലീ​ഡ​ര്‍ പ​ദ​വി​യി​ല്‍​നി​ന്നു പി​രി​ഞ്ഞ ജോ​സ​ഫ് മാ​ത്യു​വി​നെ മു​ട്ടി​ല്‍ മ​രം​മു​റി കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മേ​ധാ​വി​യു​ടെ ശി​പാ​ര്‍​ശ​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യു​ട്ട​റാ​യി നി​യ​മി​ച്ചി​രു​ന്നു. കേ​സി​ല്‍ ജോ​സ​ഫ് മാ​ത്യു 2024 മാ​ര്‍​ച്ച് 13ന് ​സ​ര്‍​ക്കാ​രി​നു​വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യു​ട്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

Latest News

Corehub Up